ഐപിഎല്ലിൽ ഗുജറാത്ത്- രാജസ്ഥാന്‍ മത്സരത്തിൽ മുൻ രാജസ്ഥാൻ താരം കൂടിയായ ജോസ് ബട്ട്ലർക്കെതിരെ സഞ്ജു സാംസൺ ഒരുക്കിയ ഫീൽഡിങ് വിന്യാസം ശ്രദ്ധ നേടുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് തുടകക്കത്തിലേ ശുബ്മാന്‍ ഗില്ലിനെ തുടക്കത്തിലേ നഷ്ടമായി.
ജോസ് ബട്‌ലര്‍ ക്രീസിലെത്തിയപ്പോള്‍ സഞ്ജു വളരെ കൗതുകം നിറഞ്ഞ ഫീൽഡിങ് വിന്യാസമാണ് നടത്തിയത്. രണ്ട് സ്ലിപ്പിനെ സഞ്ജു അപ്പോൾ തന്നെ കൊണ്ടുവന്നു. ഇതിനൊപ്പം ഷോര്‍ട്ട് ലെഗ് ഫീല്‍ഡറായി നിന്ന നിതീഷ് റാണയെ കുറച്ച് കൂടി ബാറ്റ്സ്മാന്റെ അടുത്തേക്ക് കയറ്റി നിർത്തുകയും ചെയ്തു.
ബട്ലറെ ആദ്യ പന്തുകളിൽ തന്നെ സമ്മർദത്തിലാക്കാൻ സഞ്ജു ഒരുക്കിയ ഈ ഫീൽഡിങ് വിന്യാസം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.7 വർഷത്തോളം രാജസ്ഥാന്റെ പ്രധാനതാരമായിരുന്ന ബട്ലറെ ഈ സീസണു മുമ്പാണ് രാജസ്ഥാൻ കൈവിട്ടത്. ഇത് നിരാശയുണ്ടാക്കിയ തീരുമാനമായിരുന്നുവെന്ന് സഞ്ജു തന്നെ മുമ്പ് തുറന്നു പറഞ്ഞിരുന്നു.
സഞ്ജുവും ബട്‌ലറും ചേര്‍ന്ന് ഏറെ കാലം രാജസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നു. സഞ്ജു സാംസണിനൊപ്പം വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച ചരിത്രമുണ്ട് മുൻ ഇംഗ്ലീഷ് നായകൻ കൂടിയായ ബട്ലർക്ക്.