ജയ്പൂപൂര്‍: സഞ്ജു സാംസണുമായി ഭിന്നതയുണ്ടെന്നതള്ളി രാഹുൽ ദ്രാവിഡ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഞ്ജുവും പങ്കാളിയാണെന്ന് രാഹുൽ .
കളി സൂപ്പർ ഓവറിൽ തോറ്റതോടെയാണ് രാജസ്ഥാൻ നായകൻ സഞ്ജുവും കോച്ച് രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ പ്രചരിച്ചത്.
ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഞ്ജുവും പങ്കാളിയാണെന്ന് രാഹുൽ ദ്രാവിഡ്.സൂപ്പർ ഓവറിൽ ബാറ്റർമാരുടെ തെരഞ്ഞെടുപ്പിലടക്കം ദ്രാവിഡ് സഞ്ജുവുമായി കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു പ്രചാരണം. സംഭവം വിവാദമായതോടെയാണ് രാഹുൽ ദ്രാവിഡ് മറുപടിയായി രംഗത്തെത്തിയത്.
എവിടെ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ വരുന്നതെന്ന് എനിക്കറിയില്ല. ഞാനും സഞ്ജുവും ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് തന്നെ ടീമിന്റെ എല്ലാ തീരുമാനങ്ങളിലും സഞ്ജുവും പങ്കാളിയാണ്. കളിയില്‍ ജയവും തോൽവിയും ഉണ്ടാകാം. തോല്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്.
അതിന് മികച്ച പ്രകടനങ്ങളിലൂടെയാണ് ഞങ്ങള്‍ മറുപടി നല്‍കുക. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായകാര്യത്തില് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. ടീമിന്റെ ആവേശത്തില്‍ കുറവു വന്നിട്ടില്ലെന്നും രാജസ്ഥാൻ റോയൽസ് ഒറ്റക്കെട്ടാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.