ഷൈൻ ടോം ചാക്കോക്ക് എതിരെ നിയമപരമായി മുന്നോട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ച നടി വിന്‍ സി അലോഷ്യസ്.
‘പരാതികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണങ്ങള്‍ വരുമ്പോള്‍ സഹകരിക്കാന്‍ തയ്യാറാണ്. സിനിമയ്ക്കകത്തുനിന്നും പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സിനിമാസംഘടനകളുടെ ഇടപെടലുകളാണ് ഈ വിഷയത്തില്‍ ആവശ്യം’- വിന്‍ സി പ്രതികരിച്ചു.
സിനിമയില്‍ ഈ സംഭവം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് തനിക്കുവേണ്ടതെന്നും അവര്‍ പറഞ്ഞു.
തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും സിനിമ മേഖലയില്‍ മാറ്റം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നതായും വിന്‍ സി പറഞ്ഞു.