ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. തീവ്രവാദത്തെ അപലപിച്ചാൽ മാത്രം പോര, നീതി നടപ്പാക്കണമെന്നും തീവ്രവാദം ജയിക്കാൻ അനുവദിക്കരുതെന്നും ശ്രീജേഷ് പറഞ്ഞു. രാജ്യത്തെ നടുക്കിയ ക്രൂരതയിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ആറ് ഭീകരർ ചേർന്നാണ് നിരപരാധികളായ കുറേ നിരപരാധികളുടെ ജീവനെടുത്തത്.ആറ് തീവ്രവാദികളിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണ്. ഇവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.