തൃശൂർ: തൃശൂർ അഞ്ചേരിച്ചിറയിൽ കോഴിക്കടയിൽ കയറി അതിക്രമം കാണിച്ച നാലു പ്രതികൾ അറസ്റ്റിൽ. അഞ്ചേരിച്ചിറ സ്വദേശികളായ വിജീഷ്, ജിബിൻ വെള്ളാനിക്കര സ്വദേശി അനു​ഗ്രഹ്, മരോട്ടിച്ചാൽ സ്വദേശി സീക്കോ എന്നിവരേയാണ് പൊലീസിന്റെ പിടിയിലായത്.

കോഴിക്കടയിൽ അതിക്രമിച്ച് കയറിയ യുവാക്കൾ കത്തികാട്ടി ​ഗുണ്ടായിസം കാണിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കടയുടമയുടെ കയ്യിൽ മുറിവേൽക്കുകയും ചെയ്തു.കടയിലെ ജീവനക്കാർ തുറിച്ചുനോക്കിയതാണ് ആക്രമത്തിന് പ്രകോപനമായത് എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.യുവാക്കൾ അക്രമം നടത്തിയത് കഞ്ചാവു ലഹരിയിലാണെന്നാണ് പൊലീസ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *