പ്രണയിച്ച് വിവാഹം ചെയ്തവരാണ് തൃപ്രങ്ങോട് സ്വദേശി ഗായത്രിയും ബീരാഞ്ചിറ സ്വദേശി ശ്രീഹരിയും. എന്നാൽ അധികം നാൾ ആ പ്രണയം തുടർന്നില്ല. ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടിവന്ന വർഷങ്ങൾ നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കൊടുവില്‍ ഗായത്രി നാലു വയസ്സുകാരി മകളുമായി വീടുവിട്ടിറങ്ങി.
കുട്ടിയെ കാണുന്നില്ലെന്നു ശ്രീഹരി പൊലീസിൽ പരാതിപ്പെട്ടതോടെ ഏപ്രിൽ 13ന് കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ശ്രീഹരിയെ കാണിച്ചിരുന്നു.
പിന്നീട് വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനമെടുത്ത ശേഷം ഗായത്രി കുട്ടിയുമായി തൃപ്രങ്ങോട്ടുള്ള സ്വന്തം വീട്ടിലേക്ക്മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി മടങ്ങവെയാണ് ശ്രീഹരി അടങ്ങുന്ന സംഘം കുട്ടിയെ തട്ടിയെടുത്ത് കടന്നത്.
ശ്രീഹരിയുടെ വീട്ടില്‍ പല ദിവസങ്ങളിലും കുഞ്ഞിനും തനിക്കും പട്ടിണിപോലും കിടക്കേണ്ടി വന്നിട്ടുണ്ടെന്നും, കുട്ടി അഛ്നനൊപ്പം സുരക്ഷിതയല്ലെന്നും എത്രയും വേഗം കുട്ടിയെ വിട്ടുകിട്ടണമെന്നുമാണ് ഗായത്രിയുടെ ആവശ്യം. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവിശ്യപ്പെട്ട് ദിവസങ്ങളായി ഈ കുടുംബം പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്.