അഹമ്മദാബാദ്: ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ വീണ്ടും മുന്നിലെത്തി ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 23 പന്തില്‍ 48 റണ്‍സടിച്ച സായ് സുദര്‍ശന്‍ ഐപിഎല്‍ ഈ സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡോടെയാണ് സൂര്യകുമാര്‍ യാദവില്‍ നിന്ന് വീണ്ടും ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.

10 കളികളില്‍ 50.40 ശരാശരിയിലും 154.13 സ്ട്രൈക്ക് റേറ്റിലും 504 റണ്‍സുമായാണ് സായ് വീണ്ടും ഓറ‍ഞ്ച് ക്യാപ് സ്വന്തമാക്കിയത്.

ഇന്ത്യൻസിന്‍റെ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ഇന്നലെ ഹൈദരാബാദിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറികള്‍ നേടിയ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലും ജോസ് ബട്‌ലറും റണ്‍നവേട്ടയില്‍ ആദ്യ നാലിലേക്ക് കുതിച്ചെത്തി.

ഇന്നലെ ഹൈദരാബദിനെതിരെ 38 പന്തില്‍ 76 റണ്‍സടിട്ട ശുഭ്മാന്‍ ഗില്‍ 10 കളികളില്‍ 51.67 ശരാശരിയിലും 162.02 സ്ട്രൈക്ക് റേറ്റിലും 465 റണ്‍സടിച്ച് നാലാമതെത്തിയപ്പോള്‍ 10 മത്സരങ്ങളില്‍ 78.33 ശരാശരിയിലും 169.06 സ്ട്രൈക്ക് റേറ്റിലും 470 റണ്‍സടിച്ച ജോസ് ബട്‌ലര്‍ സൂര്യകുമാറിന് തൊട്ടു പിന്നിലായി മൂന്നാം സ്ഥാനത്തുണ്ട്.

10 മത്സരങ്ങളിൽ നിന്ന് 443 റൺസ് അടിച്ചെടുത്ത ആർസിബിയുടെ വിരാട് കോലി അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ 11 കളികളില്‍ 439 റണ്‍സെടുത്ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്സ്വാ ആറാം സ്ഥാനത്തായി. നേത്തെ ഒന്നാം സ്ഥാനത്തായിരുന്ന ലക്നൗ താരം നിക്കോളാസ് പുരാന്‍ 10 മത്സരങ്ങളില്‍ 404 റണ്‍സുമായി ഏഴാമതായപ്പോള്‍ മിച്ചല്‍ മാര്‍ഷ്(378), കെ എല്‍ രാഹുല്‍(371), ശ്രേയസ് അയ്യര്‍(360) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങള്‍.

പഞ്ചാബ് ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗ്(346), പ്രിയാന്‍ഷ് ആര്യ(346), ഏയ്ഡന്‍ മാര്‍ക്രം(335), മുംബൈ ഓപ്പണര്‍ റിയാന്‍ റിക്കിൾടണ്‍(334), ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ(314) എന്നിവരാണ് ആദ്യ പതിനഞ്ചിലുള്ളത്.

ഇന്നത്തെ മത്സരത്തില്‍ ചെന്നൈക്കെതിരെ തിളങ്ങിയാല്‍ വിരാട് കോലിക്ക് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *