മെയ് ഏഴാം തീയതി മോക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വിദ്യാർത്ഥികൾക്ക് ഉൾപ്പടെ പരിശീലനം നൽകേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു.
സ്കൂളുകൾ, ഓഫീസുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ സാധാരണക്കാർക്ക് പരിശീലനം നൽകും. ആക്രമണമുണ്ടായാൽ സ്വയം രക്ഷയ്ക്കാണ് പരിശീലനം.സംസ്ഥാനത്തെ 20 ജില്ലകളിൽ മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുമെന്ന് പഞ്ചാബ് മന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞു.
സിവിൽ ഡിഫൻസ്, പഞ്ചാബ് പൊലീസ്, ആഭ്യന്തര മന്ത്രാലയം എന്നിവ നാളെ മോക്ക് ഡ്രില്ലുകൾ നടത്തും. നമ്മുടെ 500 കിലോമീറ്റർ അതിർത്തിയെയും പൗരന്മാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുപിയിൽ 19 ജില്ലകളിൽ സിവിൽ അഡ്മിനിസ്ട്രേഷൻ, പൊലീസ് അഡ്മിനിസ്ട്രേഷൻ, ഫയർ സർവീസസ്, ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് എന്നിവയുമായി ചേർന്ന് മോക്ക് ഡ്രിൽ നടത്തുമെന്ന് ഭരണകൂടം ഉത്തരവിട്ടു.
അതുവഴി ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്ന്സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.