അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയെന്ന് ആരോപിച്ച് ക്യൂബന്‍ സ്വദേശിയായ യുവതിയെ നാടുകടത്തി ട്രംപ് സര്‍ക്കാര്‍. 17 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ യുവതിയുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി അഭിഭാഷകനെ ഏല്‍പ്പിച്ച ശേഷം യുവതിയെ നാടുകടത്തുകയായിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹെയ്ദി സാഞ്ചസെന്ന യുവതിയും കുടുംബവുമാണ് ട്രംപ് സര്‍ക്കാരിന്‍റെ നടപടിയില്‍ വലയുന്നത്.
ഏപ്രില്‍ അവസാന ആഴ്ചയിലാണ് ഹെയ്ദിയെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചത്. കസ്റ്റംസില്‍ നിന്നും ഹെയ്ദിയെ ബന്ധപ്പെട്ടു.
നേരിട്ട് ഹാജരായതോടെ അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവും കൈക്കുഞ്ഞുമൊത്ത് കസ്റ്റംസ് ഓഫിസിലെത്തിയതിന് പിന്നാലെ ഹെയ്ദിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ അഭിഭാഷകന് കൈമാറിയ ശേഷം ഭര്‍ത്താവിന് നല്‍കാന്‍ പറഞ്ഞു.
പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അകത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവര്‍ വെളിപ്പെടുത്തുന്നു. അകത്തെ മുറിയിലേക്ക് ഭര്‍ത്താവിനെ കടത്തിവിട്ടില്ലെന്നും ഭര്‍ത്താവിനെ കണ്ട് യാത്ര പറയാന്‍ പോലും അനുവദിച്ചില്ലെന്നും യുവതികൂട്ടിച്ചേര്‍ത്തു.