മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിൻസ് ആന്റ് ഫാമിലി’യിലെ മായുന്നല്ലോ… എന്നു തുടങ്ങുന്ന പുതിയ പാട്ട് റിലീസ് ചെയ്തു.
മെയ് 9ന് തിയെറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഗാനമാലപിച്ചത് ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ജനപ്രിയ സംഗീതസംവിധായകനായ ജെയ്ക്സ് ബിജോയാണ്.
സംഗീതം ഒരുക്കിയത് നവാഗതനായ സനൽ ദേവ്. ടിറ്റൊ പി. തങ്കച്ചൻ വരികൾ രചിച്ചിരിക്കുന്നു.എന്തുകൊണ്ട് സംഗീതസംവിധായകനായ ജെയ്ക്സ് ബിജോയ് പാടുന്നു എന്ന ദിലീപിന്റെ ഒരു വിവരണത്തോടെയാണ് പാട്ട് ആരംഭിക്കുന്നത്.
പ്രിൻസ് എന്ന നായകന്റെ ഇമോഷൻസ്, ഫീലിംഗ്സ് ഒക്കെ ഈ പാട്ടിലൂടെയാണ് പ്രേക്ഷകരിൽ എത്തും. അതുകൊണ്ടുതന്നെ ഈ പാട്ട് പാടുന്നത് ആരാവണം എന്നുള്ള തീരുമാനത്തിൽ ഒടുവിൽ എത്തിയത് ജെയ്ക്സിലാണ്.ചിത്രത്തിനായി നീണ്ട ഇടവേളക്കുശേഷം ദിലീപിനു വേണ്ടി അഫ്സൽ പാടിയ പാട്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്.