ദിലീപിനെ സൂപ്പർസ്റ്റാർ ആക്കിയ സിനിമയാണ് മീശമാധവൻ. ലാൽ ജോസ് സംവിധാനം ചെയ്‌ത ചിത്രം ബ്ലോക്ബസ്റ്റർ ആയിരുന്നു.ദിലീപ് അന്ന് വരെ ചെയ്തിട്ടില്ലാത്ത ഒരു വേഷപ്പകർച്ച അദ്ദേഹത്തിൽ നിന്നും ഈ ചിത്രത്തിൽ കണ്ടു. 2002-ലെ ഏറ്റവും വലിയ വാണിജ്യ വിജയമായ ചിത്രം ദിലീപിന്റെ താരമൂല്യം കുത്തനെ ഉയർത്തി.

മീശമാധവനിലെ ഡയലോഗുകളും ഗാനങ്ങളും ഇന്നും പ്രേക്ഷകർക്കിടയിൽ ജനപ്രിയമായി തുടരുന്നു.

ദിലീപ്-കാവ്യ ജോഡി പ്രേക്ഷകരുടെ പ്രിയ ജോഡി ആയത് ഈ സിനിമയിലൂടെയാണ്.ചിത്രം വൻ വിജയമായി മാറിയെങ്കിലും മീശമാധവൻ ചിത്രീകരണ സമയത്ത് സമാനതകളില്ലാത്ത വെല്ലുവിളികളായിരുന്നു നേരിട്ടതെന്ന് സംവിധായകൻ ലാൽ ജോസ് തന്നെ നേരത്ത പലവട്ടം വ്യക്തമാക്കിയിരുന്നു.

അതിൽ ഏറ്റവും വലിയ പ്രതിസന്ധി ആ സമയത്ത് ദിലീപിന് നേരിടേണ്ടി വന്ന വിലക്കായിരുന്നു.സിനിമ ഷൂട്ടിങ് തുടങ്ങിയ സമയത്താണ് ദിലീപിനെതിരായുള്ള രണ്ട് വർഷത്തെ വിലക്ക് വരുന്നത്. ഒരാൾ ഒരു ചെക്ക് കൊടുത്തു, അത് മടങ്ങി. രണ്ടാമതും മൂന്നാമതും ചെക്ക് മടങ്ങിയപ്പോൾ അത് കേസാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *