ലക്‌നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. മിച്ചല്‍ മാര്‍ഷ് (15), റിഷഭ് പന്ത് (20) എന്നിവരാണ് ക്രീസില്‍.
മാത്യൂ ബ്രീറ്റ്‌സ്‌കെയുടെ (14) വിക്കറ്റാണ് ലക്‌നൗവിന് നഷ്ടമായത്. നുവാന്‍ തുഷാരയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. നേരത്തെ, ടോസ് നേടിയ ആര്‍സിബി നായകന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് മികച്ച റണ്‍റേറ്റില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് ഒന്നാമതെത്താം.
മാറ്റങ്ങളുമായിട്ടാണ് ലക്‌നൗ ഇറങ്ങിയത്. മാത്യൂ ബ്രീറ്റ്‌സ്‌കെ, ദിഗ്‌വേഷ് രാതി എന്നിവര്‍ തിരിച്ചെത്തി. ബെംഗളൂരുവും ചില മാറ്റങ്ങള്‍ വരുത്തി. നുവാന്‍ തുഷാര, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ ടീമിലെത്തി. ടിം ഡേവിഡ്, ലുങ്കി എന്‍ഗിഡി എന്നിവരാണ് പുറത്തായത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, നുവാന്‍ തുഷാര, സുയാഷ് ശര്‍മ.ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, മാത്യു ബ്രീറ്റ്സ്‌കെ, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് രതി, അവേഷ് ഖാന്‍, വില്യം ഒറൂര്‍ക്കെ.
ഇംപാക്റ്റ് സബ്സ് – ആകാശ് മഹാരാജ് സിംഗ്, പ്രിന്‍സ് യാദവ്, രവി ബിഷ്നോയ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, യുവരാജ് ചൗധരി.
ഫില്‍ സാള്‍ട്ടും വിരാട് കോലിയും നല്‍കുന്ന തുടക്കമാവും നിര്‍ണായകമാവുക. മധ്യനിരയുടെ കരുത്തില്‍ ആര്‍സിബിക്ക് അത്ര ഉറപ്പുപോര. മാര്‍ക്രം, മാര്‍ഷ്, പുരാന്‍ ത്രയത്തെ പിടിച്ചു കെട്ടുകയാവും ആര്‍സിബി ബൗളര്‍മാരുടെ പ്രധാന വെല്ലുവിളി. ഇവരില്‍ രണ്ടുപേരെങ്കിലും ക്രീസില്‍ ഉറച്ചാല്‍ സ്‌കോര്‍ബോര്‍ഡിന് റോക്കറ്റ് വേഗമാവും.
ആര്‍സിബി അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റപ്പോള്‍ ഗുജറാത്തിനെ തോല്‍പിച്ചഫില്‍ സാള്‍ട്ടും വിരാട് കോലിയും നല്‍കുന്ന തുടക്കമാവും നിര്‍ണായകമാവുക. മധ്യനിരയുടെ കരുത്തില്‍ ആര്‍സിബിക്ക് അത്ര ഉറപ്പുപോര. മാര്‍ക്രം, മാര്‍ഷ്, പുരാന്‍ ത്രയത്തെ പിടിച്ചു കെട്ടുകയാവും ആര്‍സിബി ബൗളര്‍മാരുടെ പ്രധാന വെല്ലുവിളി.
ഇവരില്‍ രണ്ടുപേരെങ്കിലും ക്രീസില്‍ ഉറച്ചാല്‍ സ്‌കോര്‍ബോര്‍ഡിന് റോക്കറ്റ് വേഗമാവും. ആര്‍സിബി അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റപ്പോള്‍ ഗുജറാത്തിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് റിഷഭ് പന്തിന്റെ ലക്‌നൗ.
സീസണില്‍ പാടേ നിറം മങ്ങിയ പന്ത് അവസാന മത്സരത്തിലെങ്കിലും കത്തിക്കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.”