പ്രേക്ഷകരെ ഒന്നാകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി. നടൻ ദിലീപ് തന്റെ സ്വതസിദ്ധമായ കോമഡി റോളിലേക്ക് മടക്കയാത്ര ചെയ്ത ചിത്രത്തിൽ റാനിയാ റാണ എന്ന പുതുമുഖതാരമാണ് നായികയായി എത്തിയത്.
ഡിജോ ജോസ് ആന്റണി ഉൾപ്പടെ നിരവധി സംവിധായകർക്കൊപ്പം അസോഷ്യേറ്റ് ആയി പ്രവർത്തിച്ച പരിചയസമ്പന്നനായ വ്യക്തിയാണ് ബിന്റോ സ്റ്റീഫൻഒഴുകുന്ന വെള്ളംപോലെ ആണെന്നും സംവിധായകരുടെ ആവശ്യമനുസരിച്ച് രൂപമാറ്റം വരുത്താൻ കഴിയുന്ന മികച്ച ആർട്ടിസ്റ്റ് ആണെന്നും ബിന്റോ സ്റ്റീഫൻ പറയുന്നു.
സമൂഹമാധ്യങ്ങൾ ഏറെ പ്രചാരത്തിലുള്ള പുതിയ കാലത്ത് സാമൂഹിക പ്രസക്തിയുള്ള ‘പ്രിൻസ് ആൻഡ് ഫാമിലി’ എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുമ്പോൾ ആദ്യചിത്രം വിജയിച്ചതിന്റെ സന്തോഷംപങ്കുവയ്ക്കുകയാണ് സംവിധായകൻ ബിന്റോ സ്റ്റീഫൻ.ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി.
കുറെ വർഷങ്ങളായി എന്റെ സുഹൃത്തുക്കളുടെ സിനിമയിൽ സഹസംവിധായകനായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ഡിജോ ജോസിന്റെ സിനിമയുടെ ചീഫ് അസ്സോ. ആയിരുന്നു.
അതിനു മുൻപ് നെയ്മർ, ജനഗണമന, ഉപചാരപൂർവം ഗുണ്ടാ ജയൻ അങ്ങനെ തുടർച്ചായി സിനിമയോടൊപ്പം ഉണ്ട്. കൂടുതലും സുഹൃത്തുക്കളുടെ സിനിമയായിരുന്നു ചെയ്തിരുന്നത്. പ്രിൻസ് എന്നസിനിമ ഷാരിസിന്റെ കഥയാണ്. കുറേനാളായി ഞാൻ സ്വന്തമായി സിനിമ ചെയ്യാൻ തയാറെടുക്കുകയായിരുന്നു.
ഷാരിസിന്റെ കഥകളെല്ലാം സാമൂഹിക പ്രസക്തിയുള്ളതാണ്. ഷാരിസ് കുറേ പ്ലോട്ടുകൾ പറഞ്ഞു അതിലൊന്നാണ് ഇത്.പിന്നീട് അതിന്റെ സംവിധായകനോടൊപ്പം ഇരുന്നാണ് ഷാരിസ് കഥ പൂർത്തിയാക്കുന്നത്.
ഞാൻ എഴുതുന്ന ആളാണ് ഞാൻ എന്റെ കഥ തന്നെ സിനിമയാക്കും എന്നാണ് കരുതിയിരുന്നത് പക്ഷേ ഷാരിസ് വന്നു പറഞ്ഞ പ്ലോട്ട് ഇഷ്ടപ്പെട്ടിട്ട് അത് സിനിമയാക്കാൻ ഞാൻ തീരുമാനിച്ചു.
ഞാൻ വർഷങ്ങളായി സിനിമകളിൽ തന്നെ ഉള്ളതുകൊണ്ട് പല സിനിമക്കാർക്കും എന്നെ അറിയാം. ‘മലയാളി ഫ്രം ഇന്ത്യ’യും ‘ജനഗണമന’യും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ഞാൻ എന്റെ സിനിമയുടെ പണി തുടങ്ങുന്നത് അതുകൊണ്ടുതന്നെ അവർക്കെല്ലാം എന്നെ അറിയാം അവരുടെ ടീമിൽ ഉള്ള ഒരാൾ തന്നെ ആണ് ഞാനും.
ഷാരിസിന്റെ കഥയിലുള്ള വിശ്വാസവും പിന്നെ എന്നെ അറിയാവുന്നത് കൊണ്ടും ഒക്കെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്