അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനിക്കേണ്ടെന്ന് കെ.സുധാകരന്‍. ലീഗീന് അന്‍വറിനെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.
നിലമ്പൂരില്‍ അന്‍വറിന്‍റെ വോട്ട് കിട്ടിയില്ലെങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയാവും. അന്‍വറിനെ യുഡിഎഫില്‍ കൊണ്ടുവരണമെന്നും ഘടകകക്ഷിയാക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.
അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ഥിയെയും പ്രതിപക്ഷനേതാവിനെയും വിമര്‍ശിച്ച അന്‍വര്‍, തിരുത്താതെ, അനുനയത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കടുപ്പിച്ചു.
സണ്ണി ജോസഫും വി.ഡി.സതീശനും നിലപാടില്‍ ഉറച്ചുനില്‍ക്കെ, സമാന്തര മധ്യസ്ഥനീക്കവുമായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. പി.വി.അന്‍വറിനെ ഒറ്റപ്പെടുത്തില്ലെന്ന് കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.സര്‍ക്കാരിനെതിരെ നിലപാടെടുത്ത് രാജിവച്ച അന്‍വറിനെ മാനിക്കണമെന്നും കെ.സി.വേണുഗോപാല്‍ കോഴിക്കോട് പറഞ്ഞു.