മുംബൈ: ഐപിഎല്ലിലെ ക്വാളിയഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സും രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്പോള്‍ നാളെ നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സും നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും.

ഐപിഎല്‍ ചരിത്രത്തില്‍ നാലാം സ്ഥാനത്തെത്തി കിരീടം നേടിയവരുടെ കണക്കുകള്‍ മുംബൈ ഇന്ത്യൻസിന് അത്ര അനുകൂലമല്ല എന്നതാണ് ചരിത്രം.

ഐപിഎല്‍ ചരിത്രത്തില്‍ നാലാം സ്ഥാനത്തെത്തി കിരീടം നേടിയ ഒരേയൊരു ടീമേയുള്ളു. അത് 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സാണ്. പക്ഷെ അന്ന് ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ക്വാളിഫയര്‍, എലമിനേറ്റര്‍ രീതിയിലായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സെമി ഫൈനല്‍ രീതിയിലായിരുന്നു അന്ന് ഫൈനലിസ്റ്റുകളെ തീരുമാനിച്ചിരുന്നത്. അതിനുശേഷം 2011ലാണ് ഇപ്പോഴുള്ള രീതിയില്‍ ക്വാളിഫയര്‍ എലിമിനേറ്റര്‍ രീതിയില്‍ ഫൈനലിസ്റ്റകളെ തീരുമാനിക്കാന്‍ തുടങ്ങിയത്.

മൂന്നാം സ്ഥാനത്തെത്തിയ ടീം കിരീടം നേടിയത് ഒരേയൊരു തവണ മാത്രമാണ്. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി എലിമിനേറ്ററില്‍ കളിച്ചിട്ടും കിരീടം നേടിയ ഒരേയൊരു ടീം. മുംബൈ, ഗുജറാത്ത് ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍2011നുശഷം പോയന്‍റ് പട്ടികയില്‍ രണ്ടാമത് എത്തിയ ടീമാണ് ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ളത് എന്നാണ് കണക്കുകള്‍.

എട്ടു തവണയാണ് രണ്ടാമത് ഫിനിഷ് ചെയ്തവര്‍ കിരീടം നേടിയിട്ടുള്ളത്.

പോയന്‍റ് പട്ടികയില്‍ ഒന്നാത് ഫിനിഷ് ചെയ്ത ടീം അഞ്ച് തിവണ കിരീടം നേടിയിട്ടുണ്ടെന്ന കണക്കുകള്‍ പഞ്ചാബ് കിംഗ്സിനും പ്രതീക്ഷ നല്‍കുന്നതാണ്. ഐപിഎല്ലിലെ ആദ്യ കിരീടമാണ് പഞ്ചാബും ആര്‍സിബിയും ഇത്തവണ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *