ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനുശേഷം നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ അമര്‍ഷം പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടെ തരൂരിനെ പിന്തുണച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിരണ്‍ റിജിജു രംഗത്ത്.

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് എന്താണ് വേണ്ടത്, അവര്‍ക്ക് രാജ്യത്തിന്റെ കാര്യത്തില്‍ എത്രമാത്രം താല്‍പര്യമുണ്ട്? ഇന്ത്യയില്‍ നിന്നുള്ള എംപിമാര്‍ വിദേശരാജ്യത്ത് ചെന്ന് ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രിയ്‌ക്കെതിരെയുമാണോ സംസാരിക്കേണ്ടത്? രാഷ്ട്രീയപരമായ നിരാശയ്ക്ക് ഒരതിരുണ്ട്”, റിജിജു കുറിച്ചു.”

“ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളെ സംബന്ധിച്ചും ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് വ്യക്തമാക്കുന്നതിനായുള്ള സര്‍വകക്ഷിപ്രതിനിധി സംഘങ്ങളിലൊന്നിന് നേതൃത്വം നല്‍കുന്ന ശശി തരൂര്‍ പാനമയില്‍വെച്ച് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ അതിശക്തമായ നിലപാടിനെയും 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും 2019ലെ ബാലാക്കോട്ട് വ്യോമാക്രമത്തെയും പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു

. ഇതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍നിന്ന് തരൂരിനെതിരെ വിവാദമുയര്‍ന്നത്.ചില സ്ത്രീകള്‍ നിലവിളിച്ചു, തങ്ങളെയും കൊല്ലണമെന്ന് ഭീകരരോട് പറഞ്ഞു.

തിരിച്ചുപോയി നിങ്ങള്‍ക്ക് സംഭവിച്ചതിനെ കുറിച്ച് പറയാനാണ് ഭീകരര്‍ പറഞ്ഞത്. നമ്മള്‍ അവരുടെ കരച്ചില്‍ കേട്ടു, അവരുടെ നെറുകയിലെ രക്തവര്‍ണമാര്‍ന്ന സിന്ദൂരത്തിന്റെ നിറത്തിന് കൊലപാതകികളുടെ, കൊലപാതകത്തിന് പദ്ധതിയൊരുക്കിയവരുടെ ചോരയുടെ നിറം സിന്ദൂറിലൂടെ സമാനമാക്കണമെന്ന് ഇന്ത്യ തീരുമാനിച്ചു.

26 സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചുനീക്കുകയും അവരുടെ ഭര്‍ത്താവിനെയും അച്ഛനെയും അവരുടെ വിവാഹജീവിതത്തെയും അവരില്‍ നിന്നകറ്റിയ ഭീകരപ്രവര്‍ത്തനത്തിനുപകരം ഓപ്പറേഷന്‍ സിന്ദൂര്‍ ആവശ്യമായിരുന്നുവെന്ന് നമ്മുടെ പ്രധാനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു, തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *