അമേരിക്കൻ ഫുട്ബോൾ ക്ലബ് ഇന്റർ മയാമിക്കായി ചരിത്രം കുറിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു താരം മേജർ ലീഗ് സോക്കർ റെഗുലർ സീസൺ ​മത്സരങ്ങളിൽ നിന്ന് 50 ​ഗോൾ സംഭാവനകൾ നൽകി.

മേജർ ലീ​ഗ് സോക്കറിൽ 37 മത്സരങ്ങൾ കളിച്ച മെസ്സി 29 ​ഗോളുകൾ നേടുകയും 21 അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഇന്ന് നടന്ന മത്സരത്തിൽ മൊൺട്രിയാലിനെതിരെയാണ് മെസ്സിയുടെ നേട്ടം.ആ സീസണിൽ മയാമിക്കായി ആറ് മത്സരങ്ങൾ മാത്രം കളിച്ച മെസ്സിക്ക് ഒരു ​ഗോളും രണ്ട് അസിസ്റ്റുമാണ് നൽകാനായത്.

കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ കളിച്ച മെസ്സി 20 ​ഗോൾ നേടുകയും 10 അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഈ സീസണിൽ 12 മത്സരങ്ങൾ കളിച്ച മെസ്സി എട്ട് ​ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു.

സൂപ്പർ താരം ലയണൽ മെസ്സിയുടെയും ലൂയിസ് സുവാരസിന്റെയും ഇരട്ട ​ഗോളുകളുടെ മികവിലാണ് മയാമിയുടെ വിജയം. മൊൺട്രിയാലിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് മെസ്സിയുടെയും സംഘത്തിന്റെയും വിജയം.

കഴിഞ്ഞ നാല് മത്സരങ്ങളിൽ രണ്ടിൽ പരാജയവും രണ്ട് സമനിലയും നേടിയതിന് പിന്നാലെ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്റർ മയാമി

Leave a Reply

Your email address will not be published. Required fields are marked *