ചൈനയ്ക്കും പാകിസ്താനും കൈകൊടുത്ത് അഫ്ഗാനിസ്താന്‍! ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപെക്) അഫ്ഗാനിസ്താനിലേയ്ക്ക് നീട്ടും. ചൈനയുടെ ആഗോള അടിസ്ഥാനസൗകര്യ വികസന സംരംഭമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബി.ആര്‍.ഐ.) പ്രധാന പദ്ധതികളിലൊന്നായ ഈ ഇടനാഴി അഫ്ഗാനിലേയ്ക്ക് നീട്ടാന്‍ മൂന്നു രാജ്യങ്ങളുടെയും നേതാക്കള്‍ കരാറിലെത്തി.

പാക് വിദേശകാര്യമന്ത്രി ഇഷാക് ദര്‍, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, അഫ്ഗാനിസ്താന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖി എന്നിവര്‍ മേയ് 21-ന് ബെയ്ജിങ്ങില്‍ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പ്രകാരം പ്രാദേശിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ചൈന-പാക്- അഫ്ഗാന്‍ ത്രികക്ഷി കരാര്‍ ലക്ഷ്യമിടുന്നത്.

പാക്‌സ്താനിലെ ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ സിന്‍ജിയാങ്ങുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് തുടക്കംകുറിച്ച പദ്ധതി അഫ്ഗാനിസ്താനിലേക്ക് നീട്ടാന്‍ ചൈന മുമ്പും താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ഒപ്പം സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ചേരാന്‍ മറ്റ് രാജ്യങ്ങളെ ചൈനയും പാകിസ്താനും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാകിസ്താന്‍ അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെ ഇന്ത്യ നിശിതമായി വിമര്‍ശിച്ചിരുന്നു.

സമീപകാലത്ത് ഇന്ത്യ-പാക് ബന്ധം” വഷളായ സാഹചര്യത്തിലാണ് അഫ്ഗാനിസ്താനും പദ്ധതിയുടെ ഭാഗമാകുന്നത്. എന്താണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി? എങ്ങനെയാണ് പദ്ധതി അഫ്ഗാനിസ്താന് ഗുണകരമാകുക? എന്താണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട്?

Leave a Reply

Your email address will not be published. Required fields are marked *