ടേക്ക് ഓഫ്’, ‘സി യു സൂൺ’, ‘മാലിക്’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് മഹേഷ് നാരായണൻ. നേരത്തെ ഹിന്ദി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്‍ ബോളിവുഡില്‍ സംവിധായകനായി കൂടി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നടൻ സൽമാൻ ഖാന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെങ്കിലും, കഥയുടെ പ്രമേയം നടന് ഇഷ്ടമായെന്നും വരും മാസങ്ങളിൽ ഒരു പൂർണ്ണമായ തിരക്കഥ കേൾക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സൽമാന്റെ സഹോദരി അൽവിര ഖാൻ അഗ്നിഹോത്രി ആകും ഈ പ്രോജക്റ്റ് ഒരുക്കുന്നത്, ഇവരുടെ തന്നെ റീൽ ലൈഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആയിരിക്കും സിനിമ നിർമ്മിക്കുന്നത്.
സൽമാൻ ഖാൻ ഓക്കേ പറയുകയാണെങ്കിൽ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇതിന്റെ ചിത്രീകരണം ആരംഭിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത കാലത്തെ സൽമാൻ ഖാൻ സിനിമകളും ഈദ് റിലീസിനെത്തിയ സിക്കന്ദറും തിയേറ്ററിൽ പരാജയമായിരുന്നു. ഇതിനെ തുടർന്ന് നടന്‍ നിരവധി സംവിധായകരുമായി ചർച്ചകൾ നടത്തിയിരുന്നു.
അലി അബ്ബാസ് സഫർ, രാജ് ഷാൻഡില്യ, സിദ്ധാർത്ഥ് ആനന്ദ് തുടങ്ങിയ സംവിധായകർ അദ്ദേഹത്തെ സന്ദർശിച്ചു. ഇതിലേക്കാണ് മഹേഷ് നാരായണന്റെ പേരും ചേർക്കപ്പെട്ടിരിക്കുന്നത്