ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ടൈറ്റൻസ് എലിമിനേറ്റർ മത്സരത്തിൽ പിറന്നത് ചരിത്രം. രണ്ട് ടീമുകളും ചേർന്ന് 436 റൺസാണ് മത്സരത്തിൽ അടിച്ചെടുത്തത്. ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ രണ്ട് ടീമുകൾ ചേർന്ന് നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസും നേടി.2014ലെ ഐപിഎല്ലിൽ പഞ്ചാബ് കിങ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരത്തിൽ 428 റൺസ് പിറന്നിരുന്നു.
ഇതാണ് ഐപിഎൽ പ്ലേ ഓഫിന്റെ ചരിത്രത്തിൽ ഇരുടീമുകളും ചേർന്ന് മുമ്പ് നേടിയിരുന്ന ഉയർന്ന സ്കോർ. 11 വർഷത്തിന് ശേഷം ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടിരിക്കുകയാണ്.
20 റൺസിനായിരുന്നു മുംബൈയുടെ വിജയം. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ നേരിടും. ഇതിൽ വിജയിക്കുന്നവർക്ക് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികൾ.