ചെന്നൈ: സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അണ്ണാമലൈ സർവകലാശാല അസി. പ്രൊഫസറും ചിദംബരം സ്വദേശിയുമായ ജെ രാജയാണ് പിടിയിലായത്.
\ഇയാളുടെ മുൻ വിദ്യാർത്ഥിനിയായിരുന്ന നാമക്കൽ സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്.പഠനത്തിന് സഹായിക്കാമെന്ന് ഉറപ്പുനൽകിയാണ് പെൺകുട്ടിയുടെ വിശ്വാസം ഇയാൾ നേടിയെടുത്തത്.
പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2018–2020 കാലയളവിൽ പീഡിപ്പിച്ചെന്ന് കടലൂർ പൊലീസ് സൂപ്രണ്ടിന് വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു.പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് രാജയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു