ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എഐ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. മെറ്റയുടെ പ്രധാനവരുമാന സ്രോതസ്സാണ് പരസ്യവില്പന.
ഇപ്പോഴിതാ പരസ്യവിതരണ സോഫ്റ്റ്വേയര് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് കമ്പനി.
അടുത്ത വര്‍ഷത്തോടെ ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി എഐ ടൂളുകള്‍ അവതരിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെറ്റയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലാകെ ആഗോളതലത്തില്‍ 343 കോടി സജീവ ഉപഭോക്താക്കളുണ്ട്. പരസ്യങ്ങളുടെ വിവിധ പതിപ്പുകള്‍ നിര്‍ദേശിക്കുക, ചിത്രങ്ങളുടെ പശ്ചാത്തലം ക്രമീകരിക്കുക, വീഡിയോ പരസ്യങ്ങളില്‍ ഓട്ടോമാറ്റിക് ആയി മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം എഐ പ്രയോജനപ്പെടുത്താനാവും.
ഒരു പരസ്യത്തിന്റെ തന്നെ പല പതിപ്പുകള്‍ എഐയുടെ സഹായത്തോടെ നിര്‍മിക്കാനുള്ള സൗകര്യമൊരുക്കാന്‍ മെറ്റ ആലോചിക്കുന്നുണ്ട്.
അതായത് പരസ്യം വിതരണം ചെയ്യുന്ന ലൊക്കേഷന്‍ അനുസരിച്ച് എഐയുടെ സഹായത്തോടെ പരസ്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാവും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
എഐ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. മെറ്റയുടെ പ്രധാനവരുമാന സ്രോതസ്സാണ് പരസ്യവില്പന. ഇപ്പോഴിതാ പരസ്യവിതരണ സോഫ്റ്റ്വേയര് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് കമ്പനി.
അടുത്ത വര്‍ഷത്തോടെ ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി എഐ ടൂളുകള്‍ അവതരിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.