അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയുടെ ഒരു പ്രവര്‍ത്തിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
ബാറ്റിങിനിടെ വളരെ അപകടകരമായ പ്രവര്‍ത്തിയാണ് കോലി കാണിച്ചതെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഓണ്‍ഫീല്‍ഡ് അംപയര്‍ ഒന്നും ചെയ്യാതിരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. കമന്ററിക്കിടെയാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
ബാറ്റില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം ഈ മല്‍സരത്തില്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്താനായില്ല.
വളരെ സ്ലോയായിട്ടുള്ള ഇന്നിങ്‌സ് കളിച്ചാണ് കോലി ക്രീസ് വിട്ടത്. 35 ബോളില്‍ മൂന്നു ഫോറുകളടക്കം 43 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ടീമിന്റെ ടോപ്‌സ്‌കോററും കോലി തന്നെയാണ്.