ഇന്ത്യൻ ക്രിക്കറ്റിന്റെ തലമുറമാറ്റത്തിന്റെ തുടക്കം ജൂണ്‍ 20ന് ലീഡ്‌സില്‍ ടോസ് വീഴുന്ന നിമിഷത്തിലാണ്. വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വിടവ് നികത്താനുള്ള സമ്മര്‍ദമില്ലെന്ന് നായകൻ ശുഭ്‌മാൻ ഗില്‍ പറഞ്ഞു കഴിഞ്ഞു. ബാറ്റിങ് നിരയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാൻ കരുണ്‍ നായരിനും കെ എല്‍ രാഹുലിനും ദ്രുവ് ജൂറലിനുമെല്ലാം കഴിഞ്ഞിട്ടുണ്ട്.

രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദ‍ര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നീ പേരുകള്‍ ചേ‍ര്‍ന്നതാണ് ഓള്‍റൗണ്ടര്‍മാരുടെ പട്ടിക. തനുഷ് കൊട്ടിയനും അൻഷുല്‍ കാമ്പോജും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ തിളങ്ങിയെങ്കിലും അന്തിമ ടീമിലില്ല.

നിതീഷ് ഒഴികെ മറ്റെല്ലാ താരങ്ങളും ബൗളിങ് ഓള്‍ റൗണ്ടര്‍മാരാണ്, ജഡേജയ്ക്കും ശാര്‍ദൂലിനും മാത്രമാണ് അന്താരാഷ്ട്ര തലത്തില്‍ ഇംഗ്ലണ്ടില്‍ കളിച്ച് പരിചയമുള്ളതും. സുന്ദറിന്റേയും നിതീഷിന്റേയും ആദ്യ ഇംഗ്ലണ്ട് പര്യടനം കൂടിയാണിത്.ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലെ ഏറ്റവും സീനിയറായ താരം കൂടിയാണ് ജഡേജ.

ഇടം കയ്യൻ സ്പിന്നറിന്റെ പരിചയസമ്പന്നതിയില്‍ തന്നെയായിരിക്കും ഇന്ത്യ ഉറ്റുനോക്കുന്നതും. പക്ഷേ, ജഡേജ എല്ലാ മത്സരങ്ങളും കളിക്കുമോയെന്നതില്‍ വ്യക്തതക്കുറവുണ്ട്. ഇതുവരെ ഇംഗ്ലണ്ടില്‍ 12 ടെസ്റ്റുകളാണ് ജഡേജ കളിച്ചിട്ടുള്ളത്, 21 ഇന്നിങ്സുകള്‍.

27 വിക്കറ്റുകള്‍ പേരിനൊപ്പം ചേര്‍ക്കാനും കഴിഞ്ഞു.ഡേജയ്ക്ക് ആധിപത്യം പുലര്‍ത്താൻ സാധിച്ചിട്ടുള്ള മൈതാനം. ആറ് ഇന്നിങ്സില്‍ നിന്ന് 15 വിക്കറ്റുകളാണ് ഓവലിലെ സമ്പാദ്യം. ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം ജഡേജയുടെ പേരിലുണ്ട്.

12 മത്സരങ്ങളില്‍ നിന്ന് 642 റണ്‍സാണ് നേട്ടം. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും ഇതിനൊപ്പം ചേര്‍ത്തു. അതുകൊണ്ട് ജഡേജയുടെ സാന്നിധ്യം തള്ളിക്കളയാനാകില്ല.ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ 7, 52 എന്നിങ്ങനെയായിരുന്നു സ്കോര്‍. രണ്ടാം മത്സരത്തിലായിരുന്നു നിതീഷ് പരീക്ഷിക്കപ്പെട്ടത്.

34, 42 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് നിതീഷിന് എത്താൻ കഴിഞ്ഞെങ്കിലും രണ്ടും ആത്മവിശ്വാസം നിറഞ്ഞ ഇന്നിങ്സുകളായിരുന്നില്ല. ഇൻസ്വിങ്ങുകളില്‍ പലകുറി ബീറ്റ് ചെയ്യപ്പെട്ട നിതീഷ് ജോര്‍ജ് ഹില്ലിന്റെ പന്തിലാണ് പുറത്താകുന്നത്. ടെക്സ്റ്റ് ബുക്ക് സ്റ്റൈല്‍ ഡിഫൻസ് പുറത്തെടുത്തിട്ടും നിതീഷ് ബൗള്‍ഡാവുകയായിരുന്നു.നിതീഷിനെ ഒരുപരിധി വരെ രക്ഷിച്ചതും. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റും വലം കയ്യൻ മീഡിയം പേസര്‍ നേടി. 22 വയസുള്ള യുവതാരത്തില്‍ എത്രകണ്ട് ഇന്ത്യ വിശ്വാസം അര്‍പ്പിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്.

മറ്റെല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുമെങ്കിലും വിദേശ ടെസ്റ്റ് പര്യടനങ്ങളില്‍ ശാര്‍ദൂലിന്റെ പേര് എപ്പോഴും ഉയര്‍ന്നുവരാറുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മൂന്ന് ഇന്നിങ്സില്‍ 80 റണ്‍സും രണ്ട് വിക്കറ്റും ശാര്‍ദൂല്‍ നേടി.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനവും ശാര്‍ദൂലിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതാണ്. എല്ലാത്തിനുപരിയായി ഇംഗ്ലണ്ടിലെ പരിചയസമ്പത്ത്.ഇംഗ്ലണ്ടില്‍ കളിച്ച നാല് ടെസ്റ്റുകളില്‍ മൂന്നിലും അര്‍ദ്ധ സെഞ്ച്വറി നേടാൻ ശാര്‍ദൂലിന് കഴിഞ്ഞു.

ഇത് മൂന്നും സമ്മര്‍ദ സാഹചര്യങ്ങളിലും നിര്‍ണായക സമയത്തുമായിരുന്നു. ഓവലില്‍ രണ്ട് ഇന്നിങ്സുകളില്‍ ശാര്‍ദൂല്‍ 50 കുറിച്ചിരുന്നു. ബൗളിങ്ങില്‍ നാല് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റും താരം നേടിയിട്ടുണ്ട്. നിതീഷിന്റേയും ശാര്‍ദൂലിന്റേയും കാര്യത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ ഇരുവരും എങ്ങനെ സ്വീകരിക്കുന്നുവെന്നതിന് ആശ്രയിച്ചായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *