ആലപ്പുഴ∙ അർത്തുങ്കൽ ഫിഷറീസ് ഹാർബറിനു സമീപം അജ്ഞാത മൃതദേഹം. അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പലിൽ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയം. കാണാതായ യമൻ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്.
മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അർത്തുങ്കൽ പൊലീസ് കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചു.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി.