2025 ഐപിഎല്ലിൽ മിന്നും പ്രകടനങ്ങൾ നടത്തി ശ്രദ്ധ നേടിയ താരമാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.”
ഐപിഎല്ലിൽ വൈഭവിനു പുതിയ ബാറ്റ് നൽകിയതിനെകുറിച്ചാണ് സഞ്ജു സംസാരിച്ചത്.”ആദ്യം ദിവസം മുതൽ തന്നെ അവൻ ബാറ്റുകൾ അന്വേഷിച്ചിരുന്നു.
എന്റെ ബാഗിലുള്ള ഒരു ബാറ്റ് അവന് വേണമെന്ന് എനിക്ക് തോന്നി. ഒന്ന് മാത്രമല്ല രണ്ട് ബാറ്റുകൾ അവന് വേണമെന്ന് ഞാൻ കരുതി. ഇതോടെ അവന് ഞാൻ ഒരു ബാറ്റ് നൽകാൻ ആഗ്രഹിച്ചു.
സീസണിന്റെ തുടക്കത്തിൽ അവന് ഞാൻ ബാറ്റ്നൽകി. വൈഭവ് അത് ഉപയോഗിച്ചുകൊണ്ട് കളിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്” സഞ്ജു സാംസൺ പറഞ്ഞു.