അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു. 120 മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറിയതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അറിയിച്ചു.
മുംബൈ സ്വദേശിയായ പൈലറ്റ് സുമിത് സഭർവാളിന്റെ മൃതദേഹവും തിരിച്ചറിഞ്ഞവയിലുണ്ട്.
വിമാനം തകർന്ന് ബിജെ മെഡിക്കൽ കോളേജിലെ നാല് വിദ്യാർഥികളാണ് മരിച്ചതെന്ന് സിവിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവർക്ക് പുറമെ, ഒരു ഡോക്ടറുടെ ഭാര്യയും മറ്റൊരു ഡോക്ടറുടെ മൂന്ന് ബന്ധുക്കളും മരിച്ചിരുന്നു