വാഷിങ്ടൻ∙ ഇറാനിലെ ഫെർദോ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്നു പേരിട്ട ദൗത്യത്തിനു പിന്നിലെ രഹസ്യ ആസൂത്രണവും, ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്.”
ഇറാനിലെ ഫെർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’”നടത്തിയത്. ബി 2 ബോംബറുകളിൽനിന്ന് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ജൂൺ 22ലെ ആക്രമണം.
ഒരു പ്രധാന ഷാഫ്റ്റിന് ഇരുവശത്തും രണ്ട് ചെറിയ ഷാഫ്റ്റുകൾ. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് ഇറാൻ ഈ ഷാഫ്റ്റുകൾക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു.
വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലൂടെയാണ് ആക്രമണ പദ്ധതിക്ക് അന്തിമ രൂപം നൽകിയതെന്ന് കെയ്ൻ പറയുന്നു.2009ൽ, ഉദ്യോഗസ്ഥരെ ഇറാനിയൻ പർവതനിരകളിലെ പ്രധാന നിർമാണങ്ങളുടെ ചിത്രങ്ങൾ കാണിച്ചു. കൂടുതൽ വിവരങ്ങൾ വിശകലനത്തിനായി കൈമാറി. ഉദ്യോഗസ്ഥർ വർഷങ്ങളോളം ഈ സ്ഥലവും കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും നിരീക്ഷിച്ചു.
ആണവ കേന്ദ്രം നശിപ്പിക്കാൻ ശേഷിയുള്ള ആയുധം അന്ന് അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ജിബിയു–57 ബങ്കർബസ്റ്റർ ബോംബ് പരീക്ഷിക്കുന്നതെന്നും കെയ്ൻ പറഞ്ഞു. ജൂണിൽ, പ്രസിഡന്റ് ട്രംപിൽനിന്ന് ദൗത്യം നടപ്പിലാക്കാനുള്ള ഉത്തരവ് വന്നു.
ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ അങ്ങനെയാണ് ആരംഭിച്ചതെന്നും കെയ്ൻ പറഞ്ഞു.15 വർഷത്തിലേറെയായി ഫൊർദോ ആണവകേന്ദ്രത്തെക്കുറിച്ച് പഠിച്ചു. 2009ൽ, ഉദ്യോഗസ്ഥരെ ഇറാനിയൻ പർവതനിരകളിലെ പ്രധാന നിർമാണങ്ങളുടെ ചിത്രങ്ങൾ കാണിച്ചു.
കൂടുതൽ വിവരങ്ങൾ വിശകലനത്തിനായി കൈമാറി. ഉദ്യോഗസ്ഥർ വർഷങ്ങളോളം ഈ സ്ഥലവും കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും നിരീക്ഷിച്ചു. ആണവ കേന്ദ്രം നശിപ്പിക്കാൻ ശേഷിയുള്ള ആയുധം അന്ന് അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് ജിബിയു–57 ബങ്കർബസ്റ്റർ ബോംബ് പരീക്ഷിക്കുന്നതെന്നും കെയ്ൻ പറഞ്ഞു. ജൂണിൽ, പ്രസിഡന്റ് ട്രംപിൽനിന്ന് ദൗത്യം നടപ്പിലാക്കാനുള്ള ഉത്തരവ് വന്നു. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ അങ്ങനെയാണ് ആരംഭിച്ചതെന്നും കെയ്ൻ പറഞ്ഞു.