ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ റാഞ്ചാന്‍ ചെന്നൈ ടീം രംഗത്തിറങ്ങിയെന്നും അദ്ദേഹത്തിനു അടുത്ത സീസണില്‍ വൈസ് ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തുവെന്നുമെല്ലാം ഓഫറുകളുണ്ട്. കൂടാതെ സഞ്ജുവിനു പകരം സിഎസ്കെയുടെ രണ്ടു കളിക്കാരെ റോയല്‍സ് ആവശ്യപ്പെട്ടുവെന്നുംവാര്ത്തകളുണ്ട്.
പക്ഷെ ഇവയെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്.”സഞ്ജുവോ, റോയല്‍സോ, ചെന്നൈയോ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പക്ഷെ ചെന്നൈയുടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. സഞ്ജുവിന്റെ വരവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വരുന്ന അവരുടെ പ്രതികരണങ്ങള്‍.