ഇം​ഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിന് മുമ്പായി സൂപ്പർതാരം വിരാട് കോഹ്‍ലിയെ കണ്ടുമുട്ടിയ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്. ഞാൻ വിരാട് കോഹ്‍ലിയും തമ്മിൽ ഒരു സൗഹൃദ സംഭാഷണമാണ് നടന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്‍ലിയുടെയും ശുഭ്മൻ ​ഗില്ലിന്റെയും ക്യാപ്റ്റൻസിയെക്കുറിച്ചും ഇതിനിടെയിൽ സംസാരിച്ചു.

സ്കൈ ക്രിക്കറ്റ് പോഡ്കാസ്റ്റിൽ കാർത്തിക് പറ‍ഞ്ഞു.സത്യം പറഞ്ഞാൽ, എനിക്ക് ക്യാപ്റ്റൻസി ലഭിച്ചത് എൻ്റെ ബാറ്റിങ്ങിന്റെ മികവിന് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്.’ വിരാട് കോഹ്‍ലി പറഞ്ഞതായി ദിനേശ് കാർത്തിക് പ്രതികരിച്ചു. പിന്നാലെ ശുഭ്മൻ ​ഗില്ലിനെക്കുറിച്ച് കോഹ്‍ലി പറഞ്ഞ കാര്യങ്ങളും കാർത്തിക് പങ്കുവെച്ചു.

ഇന്ത്യൻ ടീമിന്റെ ആവശ്യത്തിനാണ് ​ഗിൽ ഇപ്പോൾ പ്രഥമ പരി​ഗണന നൽകുന്നത്. ഒരു ബാറ്റർ എന്ന നിലയിൽ സ്വന്തം സ്കോർ ഉയർത്തുന്നതിനെക്കുറിച്ച് ​ഗിൽ ചിന്തിക്കുന്നില്ല.’ ശുഭ്മൻ ​ഗില്ലിനെക്കുറിച്ച് കോഹ്‍ലി പറഞ്ഞ ഇക്കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കാർത്തിക് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *