ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‍ലി. വിരമിക്കേണ്ട സമയത്തെക്കുറിച്ച് തനിക്ക് വ്യക്തത ഉണ്ടായിരുന്നുവെന്നാണ് കോഹ്‍ലിയുടെ വാക്കുകൾ.’
സത്യം പറഞ്ഞാൽ, രവി ശാസ്ത്രിക്കൊപ്പം ജോലി ചെയ്തില്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഞാനുണ്ടാക്കിയ നേട്ടങ്ങൾ പലതും സാധ്യമാകില്ലായിരുന്നു. ഞങ്ങൾ ഒരുമിച്ച് സ്വന്തമാക്കിയ നേട്ടങ്ങൾ പറഞ്ഞ് അറിയിക്കാൻ കഴിയില്ല.
എല്ലാ താരങ്ങൾക്കും കരിയറിൽ മുന്നേറാൻ വലിയ പിന്തുണ ആവശ്യമാണ്. രവി ശാസ്ത്രി എനിക്ക് നൽകിയ പിന്തുണ വലുതായിരുന്നു. പത്രസമ്മേളനങ്ങളിൽ പലപ്പോഴും എനിക്കുവേണ്ടി വിമർശനങ്ങൾ ഏറ്റുവാങ്ങിയത് രവി ശാസ്ത്രിയായിരുന്നുഎന്റെ ക്രിക്കറ്റ് കരിയറിൽ നൽകിയ പിന്തുണയ്ക്ക് എനിക്കെന്നും രവി ശാസ്ത്രിയോട് നന്ദിയുണ്ടാവും,’ വിരാട് കോഹ്‍ലി കൂട്ടിച്ചേർത്തു.’
ഞാനും യുവരാജും തമ്മിൽ വലിയൊരു സൗഹൃദമുണ്ട്. ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയപ്പോൾ യുവരാജ് സിങ്, ഹർഭജൻ സിങ്, സഹീർ ഖാൻ എന്നിവർ എനിക്ക് വലിയ പിന്തുണ നൽകി. ഒരു താരമായി വളരാൻ അവർ എന്നെ സഹായിച്ചു.’ യുവരാജ് സിങ് ഏകദിന ലോകകപ്പ് കളിക്കുന്നത് ഏറെ പ്രത്യേകതയോടെയാണ് കണ്ടത്.