11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 2014 ജൂലായ് 9ന്. ജന്മിമാരിൽ നിന്ന് തുടങ്ങി ഭരണകൂടത്തിൽ നിന്നുവരെ അനീതി നേരിടേണ്ടി വന്ന ആദിവാസി ജനത അവരുടെ പ്രശ്നങ്ങളിലേക്ക് ഭരണകൂടത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധ ക്ഷണിച്ചത് സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍പ് ആരംഭിച്ചുകൊണ്ടായിരുന്നു. ഒന്നും രണ്ടുമല്ല 162 ദിവസങ്ങള്‍ അവര്‍ ആ നില്‍പ് തുടര്‍ന്നു.

ഒന്ന് ഇരിപ്പുറപ്പിക്കാന്‍, ഭയമില്ലാതെ കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തവര്‍ ഇതിനേക്കാള്‍ഉച്ചത്തില്‍ തങ്ങളുടെ പ്രശ്നങ്ങളെ മറ്റേത് ഭാഷയിലാണ് സംവദിക്കേണ്ടത്ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവുമായി ആദിവാസി ഗോത്രമഹാസഭ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ് സമരം ആരംഭിച്ചത്.

ഒരു ജനതയുടെ നിസ്സഹായതയുടെ പ്രതീകമായിരുന്നു ഭരണസിരാകേന്ദ്രത്തിന് മുന്നിലുള്ള ആ നില്‍പ്. അടിമത്തത്തിന്റെയും അനീതിയുടെയും കയ്പുനീര് കുടിച്ച് ജീവിച്ച ആദിവാസികൾക്ക്, ജനാധിപത്യവും നീതി നൽകാൻ തയ്യാറാകാത്തത് കേരളം കണ്ടു.

കണ്ണുതുറക്കാത്ത സർക്കാരിനുംനാളുകളായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്നിരുന്ന കുടിൽ കെട്ടിയുള്ള സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് അവര്‍ നില്‍പ് സമരത്തിലേക്ക് കടക്കുന്നത്. ഒരുപിടി ആവശ്യങ്ങളായാണ് അവര്‍ ആ സമരപ്പന്തലില്‍ നിന്നത്.

2001ലെ സമരത്തിൽ ആന്റണി സർക്കാർ നൽകിയ വാഗ്ദാനങ്ങളായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അന്ന് ആദിവാസികൾക്ക് സ്വന്തമായി ഭൂമി വിതരണം ചെയ്യാമെന്ന് വാഗ്ദാനം നൽകിയെങ്കിലും വെറും 39 ശതമാനം ആളുകൾക്ക് മാത്രമായിരുന്നു ഭൂമി ലഭിച്ചത്.

കണക്കുകൾ പ്രകാരം 17,294 കുടുംബങ്ങൾ ഭൂമി ലഭിക്കാൻ അർഹതയുണ്ടായിരുന്നെങ്കിലും കേവലം 6777 കുടുംബങ്ങൾക്ക് മാത്രമാണ് ഭൂമി കൈപ്പറ്റാൻ സാധിച്ചത്. കുടിയേറ്റം കാരണം‌ ലഭിച്ച ഭൂമിയിൽ പലതും കൈവിട്ട് പോയതായും അവർ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *