വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ക്കൊപ്പം കുടുംബാഗങ്ങളെ കൊണ്ടു പോകുന്നതില്‍ നിയന്ത്രണം കൊണ്ടു വന്ന ബിസിസിഐയുടെ തീരുമാനത്തെ ശരിവെച്ച് ഗൗതംഗംഭീര്‍.’കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും പ്രധാനമാണ്. പക്ഷെ രാജ്യം ഏല്‍പ്പിച്ച വലിയ ദൗത്യം അതിലേറെ പ്രധാനമാണ്. അവധിക്കാലം ആഘോഷിക്കാനല്ല ടീം വിദേശത്ത് പോകുന്നത്’- ഗംഭീര്‍ പറഞ്ഞു.
കുറച്ചാളുകള്‍ക്ക് മാത്രം ലഭിക്കുന്ന അവസരമാണിതെന്നും ആ അവസരം രാജ്യത്തിനു വേണ്ടി വിനിയോഗിക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയായിരുന്നു ബിസിസിഐ ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.