കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ പ്രതികരിച്ച് നടന്‍ ബിജുക്കുട്ടന്‍. അത്രയ്ക്ക് അടുക്കും പുലര്‍ത്തിയിരുന്ന ആളാണ് കലാഭവന്‍ നവാസെന്നും രണ്ട് ദിവസം മുന്‍പുവരെ വിളിച്ചതാണെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തി കണ്ടശേഷമാണ് നവാസ് മരിച്ചു എന്ന് വിശ്വാസമായതെന്നും ബിജുക്കുട്ടന്‍പറഞ്ഞു.ശരീരം നോക്കുന്ന ആളായിരുന്നു. അടുത്ത കാലത്ത് ആരോഗ്യം നല്ല രീതിയില്‍ നോക്കിയിരുന്നുവെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. കഠിനാധ്വാനിയായ വ്യക്തിയായിരുന്നു നവാസ് എന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയും പറഞ്ഞു.
നവാസിന്റെ മരണം ഞെട്ടലോടെയാണ് കേട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.
അപ്പോള്‍ തന്നെ നവാസിന്റെ സഹോദന്‍ നിയാസിനെ ഫോണില്‍ ബന്ധപ്പെട്ടു. മരണം സ്ഥിരീകരിച്ച കാര്യം നിയാസ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്.
നവാസിന് ശാരീരിക അവശതകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആരോഗ്യം സൂക്ഷിച്ചിരുന്ന ആളായിരുന്നു. 1993ലാണ് നവാസ് കലാഭവനില്‍ എത്തുന്നത്. അന്ന് മുതല്‍ സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും പ്രസാദ് പറഞ്ഞിരുന്നു