ചലച്ചിത്ര നയത്തിന് ദിശാബോധം നൽകാൻ സിനിമ കോൺക്ലേവിന് കഴിയുമെന്ന് നടൻ മോഹൻലാൽ. നല്ല സിനിമ, നല്ല നാളെ, ജനാധിപത്യത്തിലൂന്നി രൂപീകരിക്കുന്ന സിനിമ കോൺക്ലേവിന് ആശംസകൾ. മലയാളം സിനിമയ്ക്ക് എല്ലാകാലവും സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടുന്നതെന്നും മോഹൻലാൽ സിനിമ കോൺക്ലേവിൽ വ്യക്തമാക്കി.

സാംസ്കാരിക വകുപ്പിനും മന്ത്രിക്കും അഭിനന്ദനം. കാലത്തിൻ്റെ മാറ്റങ്ങൾക്ക് അനുസരിച്ച് ചില പരിമിതികൾ ഉണ്ടാവാം. അത് കൂട്ടായ ചർച്ചയിലൂടെ പരിഹാരം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള സിനിമ ദൈവത്തിൻ്റെ സിനിമയെന്ന് സുഹാസിനി പറഞ്ഞു.അതേസമയം മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുന്ന സിനിമാ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമയുടെ മഹത്വത്തെ ഇടിച്ച് തകർക്കാൻ ശ്രമം നടക്കുന്നു.

കേരള സ്റ്റോറിക്കുള്ള പുരസ്‌കാരം കലക്കുള്ള അംഗീകാരമല്ല. സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകാരം. ഇത് ദൗർഭാഗ്യകരമെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തെ വികലമായി ചിത്രീകരിക്കുന്നതിനെതിരെ ഒന്നിച്ച് പ്രതികരിക്കണമെന്നും കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത് ഖേദകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *