കലാഭവന്‍ നവാസിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലും വേദനയിലുമാണ് മലയാളികളും മലയാള സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും. നവാസ് ഈ ലോകത്ത് നിന്നും യാത്രയായത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് വേദന പങ്കുവച്ച് നടന്‍ ഷമ്മി തിലകന്‍ കുറിച്ചത്.

സുഹൃത്തെന്നതിലുപരി സ്വന്തം സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും ഈ സ്‌നേഹബന്ധം ഒരു നിധിപോലെ എന്നും താന്‍ സൂക്ഷിക്കുമെന്നുമാണ് അദ്ദേ ഹം പങ്കുവച്ച കുറിപ്പിലുള്ളത്.

നവാസിന്റെ വിയോഗം ഹൃദയത്തിന്റെ തീരാനോവാണെന്നും ഓര്‍മകള്‍ക്ക് മരണമില്ലെന്നും ഇരുവരുടെയും പിതാക്കന്മാര്‍ തമ്മിലുണ്ടായിരുന്ന ബന്ധം പോലെ നവാസും നിയാസും സഹോദര തുല്യരാണെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *