ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷയായി മാറുകയാണ് മുഹമ്മദ് സിറാജ്. ഓവലില്‍ പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ വെളുത്ത ഹെഡ്ബാന്‍ഡ് ധരിച്ച് എത്തിയാണ് സിറാജ് കൈയടികള്‍ നേടിയത്. മൂന്നാം സെഷനില്‍ മഴയുടെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് സിറാജ് ഒരു പ്രത്യേക ഹെഡ്ബാന്‍ഡ് ധരിച്ചാണ് മൈതാനത്തേക്ക് നടന്നത്.