സിനിമാ സീരിയല്‍ മിമിക്രി മേഖലയിലുള്ള എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പറയാനുള്ളത് സദാ ഒരു ചിരിയുമായി അവരുടെ മുന്നിലെത്തുന്ന നവാസിനെ കുറിച്ചാണ്.
പഴയകാല സിനിമകളിലെ ഇന്നുമോര്‍ക്കുന്ന കോമഡിയും സ്‌റ്റേജ് പരിപാടികളിലെ ലൈവ് സ്‌കിറ്റുകളുമെല്ലാം തീര്‍ത്ത ഓളം കലാസ്വാദകര്‍ക്ക് മറക്കാനാവില്ല. ഇടയ്ക്ക് ഒരു ഇടവേളയെടുത്ത് മാറി നിന്നെങ്കിലും മലയാളികള്‍ നവാസിനെ മറന്നിരുന്നില്ല.
പല പ്ലാറ്റ്‌ഫോമകളിലൂടെ അദ്ദേഹം നമ്മളിലേക്ക് ഇടയ്ക്കിടയ്ക്ക് എത്താറുണ്ടായിരുന്നു.
മരണവിവരം പുറത്ത് വന്നതിന് പിന്നാലെ കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനുഷ്യരുടെ ജീവിതം എത്ര ചെറുതാണെന്നും മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് അദ്ദേഹം പറയുന്ന ഭാഗം ഇപ്പോള്‍ പലരും പങ്കുവയ്ക്കുകയാണ്.
ആ വീഡിയോയില്‍ പറഞ്ഞതു പോലെ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയാത്തതു പോലെയാണ് അദ്ദേഹവും ലോകത്തോട് വിടപറഞ്ഞത്.