ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാരുടെ മാർച്ച് ഇന്ന്. രാവിലെ 11. 30ന് പാർലമെന്റിൽ നിന്നും മാർച്ച് ആരംഭിക്കും.300 എംപിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വോട്ട് കൊള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ദേശവ്യാപകമായി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് വൈകീട്ട് 4.30 ന് എഐസിസി ഭാരവാഹികളുടെ യോഗം ചേരും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് യോഗം.: