നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മലയാളി കൂടിയായ കരുൺ നായർക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം ലഭിക്കുന്നത്.കഴിഞ്ഞ സീസണിലെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെയാണ് വീണ്ടും ടീമിലെത്തിയത്.

എന്നാൽ താരത്തിന് ഈ പരമ്പരയിൽ തിളങ്ങാനായില്ല. നാല് മത്സരങ്ങളിൽ നിന്ന് ഒരു അർധ സെഞ്ച്വറിയടക്കം 205 റൺസ് മാത്രമാണ് നേടാനായത്.

ഇതിനിടെ ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ നിരാശനായി ഇരുന്ന് കരയുന്ന കരുണിനെ തോളില്‍ കൈയിട്ട് രാഹുല്‍ ആശ്വസിപ്പിക്കുന്ന സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *