മിസൈല്‍ പരീക്ഷണങ്ങളുടെ വിവരങ്ങളടക്കം പാക് ചാര സംഘടനയായ ഐഎസ്ഐക്ക് ചോര്‍ത്തി നല്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്സാല്‍മേറിലാണ് സംഭവം. ഡിആര്‍ഡിഒയുടെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച് ഗസ്റ്റ് ഹൗസിലെ മാനേജറായിരുന്ന മഹേന്ദ്രപ്രസാദ്(32) ആണ് അറസ്റ്റിലായത്.
ഡിആര്‍ഡിഒയുടെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച് ഗസ്റ്റ് ഹൗസിലെ മാനേജറായിരുന്ന മഹേന്ദ്രപ്രസാദ്(32) ആണ് അറസ്റ്റിലായത്. ഇന്ത്യയുടെ പ്രതിരോധ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറി വന്നത് മഹേന്ദ്രയാണെന്ന് പൊലീസ് രഹസ്യാന്വേഷ വിഭാഗം വ്യക്തമാക്കി.
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ അതീവ സുരക്ഷാ പരിശോധനയ്ക്കിടെയാണ് മഹേന്ദ്ര കുടുങ്ങിയത്. ഡിആര്‍ഡിഒയുടെ ഗസ്റ്റ് ഹൗസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു മഹീന്ദ്ര. സിഐഡിയുടെ പിടിയിലായ ഉത്തരാഖണ്ഡ് സ്വദേശിയാണ് മഹേന്ദ്രയെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്.