പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന രജനികാന്ത് ചിത്രം കൂലി കാണാൻ തമിഴ് സിനിമയിലെ പ്രമുഖ നടൻമാർ തിയേറ്ററിൽ എത്തി. ധനുഷ്, ശിവകാർത്തികേയൻ, സൗബിൻ ഷാഹിർ, ലോകേഷ് കനകരാജ്, അനിരുദ്ധ് എന്നിവർ അടക്കം വൻ താരനിരയാണ് തിയേറ്ററിൽ എത്തിയത്.

കൂടാതെ രജനികാന്തിന്റെ ഭാര്യയും മകൾ ഐശ്വര്യയും ആദ്യ ഷോയ്ക്ക് തന്നെ എത്തിയിരുന്നു.കൂലിയുടെ അണിയറപ്രവർത്തകരും മറ്റ് താരങ്ങളും എത്തിയത്.

രജനികാന്തിന്റെ സിനിമകൾക്ക് വമ്പൻ വരവേൽപ് നൽകുന്ന ചെന്നൈയിലെ പ്രശസ്ത തിയേറ്റർ ആണ് രോഹിണി. ധനുഷ് എത്തിയത് മക്കളുടെ കൂടെ ആയിരുന്നു. കടുത്ത രജനി ആരാധകനായതിനാൽ ഒരു സിനിമ പോലും തിയേറ്ററിൽ മിസ്സ് ചെയ്യാറില്ലാത്ത നടനാണ് ധനുഷ്.

Leave a Reply

Your email address will not be published. Required fields are marked *