മുൻനിര നടൻ ഫഹദ് ഫാസിൽ, തന്റെ കരിയറിനെക്കുറിച്ചും വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും അഛൻെ്റ ഇൻഫ്ലുവൻസിനെക്കുറിച്ചും മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. പേളി മാണി അവതരിപ്പിക്കുന്ന ഒരുചാറ്റ് ഷോയിൽഅതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്.
തന്റെ പിതാവും സംവിധായകനുമായ ഫാസിൽ തനിക്ക് പകർന്നു നൽകിയ ഏറ്റവും വലിയ പാഠത്തെക്കുറിച്ചാണ് ഫഹദ് പ്രധാനമായും സംസാരിച്ചത്. സിനിമയുടെ ലോകത്ത്, ക്യാമറക്ക് മുന്നിൽ എല്ലാവരും തുല്യരാണെന്ന് അദ്ദേഹം പറയുന്നു.ഒരു അഭിനേതാവ് മാത്രമല്ല, സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും തുല്യ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി എല്ലാവരുടെയും കൂട്ടായ സഹകരണത്തിലൂടെയാണ് ഒരു ഷോട്ട് പൂർത്തിയാകുന്നത്.
അതുകൊണ്ട് തന്നെ സിനിമയുടെ എല്ലാ മേഖലയിലുള്ളവരെയും ബഹുമാനിക്കാനും വിലമതിക്കാനും പഠിപ്പിച്ചത് അച്ഛനാണ്.
കൂടെയുള്ളവരുടെ കഴിവുകൾ കൂടി പരിഗണിക്കുമ്പോഴാണ് ഒരു ടീം എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നത്. “എന്റെ ക്രാഫ്റ്റ് മാത്രം കോൺസെൻട്രേറ്റ് ചെയ്ത് ഞാൻ അവിടെ നിന്ന് പെർഫോം ചെയ്താൽ കാര്യമില്ല”, ഫഹദ് കൂട്ടിച്ചേർത്തു