ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദം. ആന്ധ്രാ ഒഡിഷ തീരത്തിന് മുകളിലാണ് രൂപപ്പെട്ടത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറി ചൊവ്വാഴ്ച രാവിലെയോടെ ആന്ധ്രാ ഒഡിഷ തീരത്ത് കരയിൽ പ്രവേശിച്ചേക്കും. വിദർഭയ്ക്ക് മുകളിൽ മറ്റൊരു ന്യൂനമർദം കൂടി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻവ്യക്തമാക്കി.
കൊങ്കൺ മുതൽ വടക്കൻ കേരളതീരം വരെ അറബിക്കടലിൽ ന്യൂനമർദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ നിലവിലെ കാറ്റുംമഴയും മൂടികെട്ടിയ അന്തരീക്ഷ സ്ഥിതിയും തുടരുമെന്ന് അദ്ദഹം അറിയിച്ചു.