200 കോടി രൂപ പ്രതിഫലം ചോദിച്ച് ഞെട്ടിച്ചതിന് ശേഷം പുതിയ ബിസിനസ്സ് രീതികളുമായി തമിഴ് നടൻ അജിത്ത് കുമാർ. ‘ഗുഡ് ബാഡ് അഗ്ലി’ക്ക് ശേഷം അജിത്തിനെ നായകനാക്കി ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ ഉടലെടുത്തിരിക്കുന്നത്.
ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്.
ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’ ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി.
ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.എകെ64′ സംവിധാനം ചെയ്യാൻ പലരും മത്സരിച്ചിരുന്നുവെങ്കിലും അജിത്ത് ആദിക്ക് രവിചന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ സംവിധാനശെെലിയിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും അജിത്തിന് വലിയ മതിപ്പുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.