ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ റോഡരികിൽ കണ്ടെത്തി. 20 കാരിയായ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലാണ്. ആഗസ്റ്റ് 14ന് ഹോസ്റ്റലിൽ അവധി അപേക്ഷ നൽകിയ പെൺകുട്ടിയെ പിന്നീട് കാണാനില്ലായിരുന്നു. ഇന്നേരം മുതൽ ഇവരുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.കൊലപാതകത്തിന് മുൻപ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് സംശയം ഉന്നയിച്ചു.
കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. അതേസമയം പെൺകുട്ടിയ്ക്ക് പ്രണയമുണ്ടായിരുന്നതായും അന്വേഷണം ഇയാളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ചിത്രദുർഗ റൂറൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.