കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ച്വറി തികച്ച് കാലിക്കട്ട് ഗ്ലോബ്‌സ്റ്റാർസ് നായകൻ രോഹൻ കുന്നുമ്മൽ. കൊല്ലം സെയ്‌ലേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തിലാണ് രോഹന്റെ വെടിക്കെട്ട്.

22 പന്തിൽ നിന്നും മൂന്ന് ഫോറും ആറ് സിക്‌സറും പറത്തിയാണ് രോഹൻ 54 റൺസ് നേടിയത് ടീം സ്‌കോർ 76ൽ നിൽക്കെ താരം കളംവിട്ടു. ഓപ്പണറായി ക്രീസിത്തെിയ രോഹൻ തുടക്കം മുതൽ ആക്രമിക്കുകയായിരുന്നു.

വിക്കറ്റ് കീപ്പർ ബാറ്ററായ സച്ചിൻ സുരേഷും (13 പന്തിൽ 10), അഖിൽ സ്‌കറിയയും (12 പന്തിൽ ഏഴ്) പതിയെ നീങ്ങിയപ്പോഴായിരുന്നു രോഹന്റെ വെടിക്കെട്ട്തകർത്തടിച്ച രോഹൻ ബിജുനാരായണന്റെ പന്തിലാണ് പുറത്തായത്. കൊല്ലത്തിനായി ഷറഫുദ്ധീൻ എൻ എം രണ്ട് വിക്കറ്റ് ഇതിനോടകം നേടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *