അമ്മ’ പ്രസിഡന്റ് എന്ന നിലയിൽ വേണ്ടത് തന്റെ ശബ്ദമല്ല പ്രവർത്തിയാണെന്ന് ശ്വേത മേനോൻ. പുരുഷന്മാരെക്കാൾ നന്നായി ജോലി ചെയ്യാൻ സ്ത്രീകൾക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. എങ്കിലും, എല്ലാവരുടെയും മനോഭവം മാറ്റാൻ കഴിയില്ല.
അവർ അങ്ങനെ മുൻപോട്ടു പോകട്ടെ. പവർ ഗ്രൂപ്പ് എല്ലാ ഇൻഡസ്ട്രിയിലും ഉണ്ട്. ഇവിടെയും അതുണ്ട്. എന്തായാലും മാറ്റം ഉണ്ടാകും, ശ്വേത മേനോൻ പറഞ്ഞു.പക്ഷപാതിത്വം ഇല്ലാത്ത പ്രകൃതമാണ് എന്റേത്. അക്കാര്യം മലയാളത്തിൽ മാത്രമല്ല എല്ലാ ഇൻഡസ്ട്രികൾക്കും അറിയാം.
എനിക്ക് എന്റേതായ ശരികളും ‘നോ’കളും ഉണ്ട്. ഒരു സമയത്ത് ഞാൻ നന്നായി സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോൾ തോന്നുന്നു, എന്റെ ശബ്ദമല്ല, ആക്ഷനാണ് ഇവിടെ പ്രസക്തം.
ഒരു സംഘടനയുടെ തലപ്പത്ത് സ്ത്രീ ഇരുന്നാലും പുരുഷൻ ഇരുന്നാലും അതിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ട്. എല്ലാ ഇൻഡസ്ട്രിയിലും പവർഗ്രൂപ്പ് ഉണ്ടാകും. പക്ഷേ, ഒരു കാര്യം ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
സിനിമ എന്നത് ജെൻഡർ അല്ല. സ്ത്രീയേയും പുരുഷനെയും കുറിച്ച് മാത്രമല്ല സിനിമ. കഥാപാത്രങ്ങളെക്കുറിച്ചാണ് സിനിമ.ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് സിനിമ. ലിംഗസംവാദത്തിലേക്ക് ‘അമ്മ’യെ ചുരുക്കരുതെന്നാണ് എന്റെ അഭ്യർഥന. ഒരുപാട് മഹാരഥൻമാർ ഇരുന്നിരുന്ന കസേരയിലാണ് ഞാനിരിക്കുന്നത്. എന്റെ ഒരു കയ്യൊപ്പോടു കൂടി അതു ഞാൻ മുൻപോട്ടു കൊണ്ടു പോകും.