കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുന്നുവെന്നുള്ള അന്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരിച്ച്ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുംഎഡിറ്ററുമായ ആന്റോ അഗസ്റ്റിന്.
മെസി വരും എന്നതില്‍ തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവസാന നിമിഷം വരെ അതിന് വേണ്ടി പരിശ്രമിച്ചെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.മെസി വരില്ലെന്ന് വലിയ പ്രചാരണം നടന്നു.
ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ പോലും വിശ്വസിക്കാത്ത അവസ്ഥയിലേക്ക് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ കാര്യങ്ങള്‍ കൊണ്ടുപോയി എത്തിച്ചു.വിവാദങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുന്നുവെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
നമ്മുടെ നാട് വളരണം എന്നാണ് ചിന്തിച്ചത്. അതിന് അത്രയും വലിയ റിസ്കാണ് എടുത്തത്. കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അത്രയും തന്റേടമുള്ള സര്‍ക്കാര്‍ വേണം.
സംസ്ഥാന സര്‍ക്കാരാണ് എല്ലാ കാര്യങ്ങളും മുന്നിട്ട് നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ അടക്കം അനുമതി വാങ്ങി. കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന് അടക്കം വലിയ പഴികേട്ടുവെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
മെസിയും അര്‍ജന്റീന ടീമും വരില്ലെന്ന് പ്രചാരണം ഉണ്ടായപ്പോള്‍ ഒപ്പം നിന്ന ഒരുപാട് ആളുകളുണ്ട്. ഗോകുലം ഗോപാലന് അടക്കം വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.