മലപ്പുറം: അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാന്. നവംബർ മാസമാകും ടീം കേരളത്തിലെത്തുക. മെസിയുടെയും സംഘത്തിന്റെയും വരവ് ആരാധകർക്കുള്ള ഓണ സമ്മാനമാണെന്നാണ് മന്ത്രി അറിയിച്ചത്.
വലിയ സുരക്ഷ ആവശ്യമുളളതിനാല് മുഖ്യമന്ത്രിയോട് സംസാരിച്ചതിന് ശേഷം ബാക്കി ഒരുക്കങ്ങളെപ്പറ്റി ഔദ്യോഗികമായി അറിയിക്കുമെന്ന് കായിക മന്ത്രി വ്യക്തമാക്കി.
2026 ലോകകപ്പിന് മുന്‍പ് അർജന്റീന ഫുട്ബോള്‍ ടീമിലെ മുഴുവന്‍ കളിക്കാരെയും കേരളത്തിലെത്തിക്കാനാണ് ആഗ്രഹിച്ചത്. അതിന് മുന്‍പേ ധാരണയായതാണ്. ഇപ്പോള്‍ എഎഫ്ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു .
കളിക്കാരെ കൈമാറാന്‍ അവരുമായി സംസ്ഥാന സർക്കാരുമായി കരാറുണ്ട്. സൗഹൃദ മത്സരത്തിന് മികച്ച ഫിഫ റാങ്കിങ്ങുള്ള ടീം വരുമെന്നും മന്ത്രി വ്യക്തമാക്കി.